Breaking...

9/recent/ticker-posts

Header Ads Widget

കോസ്‌മോസ് 2k25, ശാസ്ത്ര പൗരാണിക പ്രദര്‍ശനം ജനശ്രദ്ധ ആകര്‍ഷിച്ചു



കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി  സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കോസ്‌മോസ് 2k25, ശാസ്ത്ര പൗരാണിക പ്രദര്‍ശനം  ജനശ്രദ്ധ ആകര്‍ഷിച്ചു.  ശാസ്ത്ര പ്രതിരോധ- ഗവേഷണ രംഗങ്ങളില്‍ ഇന്ത്യ  നടത്തിയ മുന്നേറ്റങ്ങളെ അടുത്തറിയുവാനും ഒപ്പം കാര്‍ഷിക മേഖലയിലും അനുബന്ധ മേഖലകളിലും കൈവരിക്കുന്ന നേട്ടങ്ങളെയും പഴയകാല കാര്‍ഷിക  ഗാര്‍ഹിക ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ പേറുന്ന ഉപകരണങ്ങള്‍ കണ്ടറിയുവാനും ഈ പ്രദര്‍ശനം അവസരം ഒരുക്കി. 

 കുട്ടികളിലും മുതിര്‍ന്നവരിലും ശാസ്ത്ര അഭിരുചിയും- ശാസ്ത്ര അവബോധം  വളര്‍ത്തുവാനും ഒപ്പം കാര്‍ഷിക മേഖലയുടെ സംരക്ഷണം എത്രമാത്രം പ്രാധാന്യമേറിയതാണെന്ന് തിരിച്ചറിയുവാനും ഈ പ്രദര്‍ശനം അവസരമൊരുക്കി. തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററും,  ലൂയി മേടയില്‍, ബിറ്റോ ഇലയ്ക്കാട്ട് എന്നിവരും സഹകരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.


Post a Comment

0 Comments