Breaking...

9/recent/ticker-posts

Header Ads Widget

ഐ.എസ്.ആര്‍.ഒ സയന്‍സ് എക്‌സിബിഷനും പുരാവസ്തു പ്രദര്‍ശനത്തിനും തുടക്കമായി.



കൈപ്പുഴ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഐ.എസ്.ആര്‍.ഒ സയന്‍സ് എക്‌സിബിഷനും പുരാവസ്തു പ്രദര്‍ശനത്തിനും തുടക്കമായി. പഴയ കാല കാര്‍ഷിക ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ പേറുന്ന കാര്‍ഷിക ,ഗൃഹോപകരണങ്ങളുടെയും മറ്റ് അമൂല്യവസ്തുക്കളുടെയും പ്രദര്‍ശനം കൗതുകക്കാഴ്ചയായി ISRO. എക്‌സിബിഷനില്‍ 1963 നവംബര്‍ 21ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപണം തുമ്പയില്‍ നിന്ന് നടത്തിയത് മുതല്‍ ഏറ്റവും പുതിയ റോക്കറ്റുകളുടെ വിവരങ്ങള്‍ വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1975-ല്‍ വിക്ഷേപിച്ച ഇന്ത്യയുടെ സ്വന്തം ഉപഗ്രഹമായ ആര്യഭട്ട ഉള്‍പ്പെടെയുള്ള വിവിധ ഉപഗ്രഹങ്ങളുടെ  മോഡലുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

ഉപഗ്രഹങ്ങളും റോക്കറ്റുകളും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെക്കുറിച്ചുള്ള അറിവുകളും നേടാന്‍ കഴിയും.കാര്‍ഷിക സ്റ്റാളുകളില്‍ കാഴ്ചകളുടെ കലവറ തുറക്കുന്ന വൈവിധ്യങ്ങളാണുള്ളത്. ജല ചക്രം, കട്ടപ്പാര, മീന്‍ പിടിക്കുന്ന കൂട്, ഒറ്റാല്‍, വിവിധയിനം ത്രാസുകള്‍ വെള്ളിക്കോല്‍, നാഴി, ഇടങ്ങഴി ,പറ തുടങ്ങിയ പഴയ കാല അളവ് ഉപകരണങ്ങള്‍, തേക്ക് പാള, ചര്‍ക്ക, റാന്തല്‍ വിളക്ക്, ഓലക്കുട, വിശറി, ഒഴുക്ക് കൊട്ട, കാലിപ്പെട്ടി, കിണ്ടിയും ചെമ്പ് കുടവും പകിടയും,  ഉറിയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഹാര്‍മോണിയത്തിന്റെ ആദ്യകാല രണ്ട് രൂപങ്ങളും കാണാം.സ്വാത്ര ന്ത്യദിന പുലരിയില്‍ പുറത്തിറങ്ങിയ മലയാള പത്രവും ഉണ്ട്.നാണയങ്ങളുടെ വലിയ ശേഖരവും താളിയോല ഗ്രന്ഥങ്ങളും അറിവ് പകരുന്നു.വളരെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഡബിള്‍ സൈഡ് ഇലക്ട്രിക് ടേബിള്‍ഫാന്‍ ഏറെ കൗതുകമാവും. പിടി വണ്ടിയും, കാളവണ്ടിയും കുതിരവണ്ടിയും പ്രദര്‍ശനത്തിലുണ്ട്.നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ .പ്രദീപ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ ഫാ.സാബു മാലിത്തുരുത്തേല്‍ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര്‍ കെ.എസ്.ബിനോയ് ,പി.ടി.എ.പ്രസിഡന്റ് എ.എന്‍.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.വെള്ളിയാഴ്ച വൈകുന്നേരം 3.30 വരെയാണ് പ്രദര്‍ശനം പ്രവേശനം സൗജന്യമാണ്.


Post a Comment

0 Comments