കാക്കാല സമുദായ വെല്‍ഫെയര്‍ സൊസൈറ്റി സംസ്ഥാന സമ്മേളനം സെപ്റ്റംബര്‍ 28 ഞായറാഴ്ച ഏറ്റുമാനൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഏറ്റുമാനൂര്‍ വ്യാപാര ഭവന്‍ ഹാളില്‍ രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് എന്‍. വിജയന്‍ ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് കെ.എസ്. സദാശിവന്‍ അതിരമ്പുഴ അധ്യക്ഷത വഹിക്കും.
രണ്ടുമണിക്ക് പ്രകടനവും മൂന്നു മണിക്ക് സംസ്ഥാന പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പൊതുസമ്മേളനവും നടക്കും.മന്ത്രി വി.എന്‍. വാസവന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്. പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, സൊസൈറ്റി ജനറല്‍ സെക്രട്ടറി അജയന്‍ കരുനാഗപ്പള്ളിഎന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്‍. വിജയന്‍, ജനറല്‍ സെക്രട്ടറി അജയന്‍ കരുനാഗപ്പള്ളി, ട്രഷറര്‍ റെജി ഓച്ചിറ,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രഘുവരന്‍ മൈനാഗപ്പള്ളി, സദാശിവന്‍ അതിരമ്പുഴ, കോട്ടയം ജില്ലാ പ്രസിഡന്റ് താമരാക്ഷന്‍, സെക്രട്ടറി അനില്‍ വാഴയില്‍,സംസ്ഥാന കമ്മിറ്റി അംഗം ജയ വിനോദ്, ഏറ്റുമാനൂര്‍ ശാഖ പ്രസിഡന്റ് രാജേഷ് വാഴപ്പള്ളി എന്നിവര്‍ പങ്കെടുത്തു.





0 Comments