Breaking...

9/recent/ticker-posts

Header Ads Widget

പതിനൊന്ന് നിര്‍ധന കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീടുകളുടെ സമര്‍പ്പണം നടന്നു.



കരൂര്‍ ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ കുട്ടപ്പന്‍  സിസിലി ദമ്പതികളുടെ ഓര്‍മ്മയ്ക്കായി  പതിനൊന്ന് നിര്‍ധന കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീടുകളുടെ സമര്‍പ്പണം നടന്നു.  ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ കുര്യന്‍ ചാണ്ടി മെമ്മോറിയല്‍ ഇന്‍ഫന്റ് ജീസസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കരൂര്‍ വൈദുശാലപ്പടിയിലെ ഇന്‍ഫന്റ് ജീസസ് നഗറില്‍ നിര്‍മ്മിച്ച 11 വീടുകളുടെ   വെഞ്ചരിപ്പ്  കര്‍മ്മം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് നിര്‍വഹിച്ചു.  

പുതുതായി നിര്‍മിക്കുന്ന പതിനാല് വീടുകളുടെ കല്ലിടീല്‍ ചടങ്ങും ബിഷപ് നിര്‍വഹിച്ചു.  ഇതോടൊപ്പം നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് MP യും അടൂര്‍ പ്രകാശ് MP യും ചേര്‍ന്ന് നിര്‍വഹിച്ചു. സമ്മേളന ഉദ്ഘാടനം ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് പനയക്കല്‍ നിര്‍വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് MP അധ്യക്ഷനായിരുന്നു. അടൂര്‍ പ്രകാശ് MP മുഖ്യപ്രഭാഷണം നടത്തി. പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍, സജേഷ് ശശി, അഡ്വ. ബിജു പുന്നത്താനം, ബിനീഷ് ചൂണ്ടച്ചേരി,  അന്ത്യാളം പള്ളി വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, കരൂര്‍ പള്ളി വികാരി ഫാ. ഫിലിപ്പ് കുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments