മലയാളികള്‍ പാലായുടെ പ്രതീകമായി കെ.എം മാണിയെയാണ് എക്കാലവും കാണുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മീനച്ചില്‍ താലൂക്ക് സഹകരണ കാര്‍ഷിക വികസന ബാങ്കിന്റെ പ്രഥമ വൈസ് പ്രസിഡന്റായിരുന്ന കെ.എം മാണിയുടെ പേരില്‍ ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഷക, കര്‍ഷക തൊഴിലാളി അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തപ്പോഴും കര്‍ഷക സമൂഹത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ നേതാവായിരുന്നു കെ.എം മാണി. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച കര്‍ഷക പക്ഷ നിലപാടുകളാണ് ജോസ് കെ മാണിയും റോഷി അഗസ്റ്റ്യനും തുടരുന്നതെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകരേയും കര്‍ഷക തൊഴിലാളിയേയും എന്നും ചേര്‍ത്തുനിര്‍ത്തി ക്ഷേമം ഉറപ്പുവരുത്തിയ നേതാവായിരുന്നു കെ.എം.മാണി എന്ന് മന്ത്രി റോഷി അഗസസ്‌ററ്യന്‍ പറഞ്ഞു. കര്‍ഷക രാഷ്ട്രീയം രാഷ്ട്രീയ കക്ഷികള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയത് കെ.എം.മാണിയുടെ കര്‍ഷക പക്ഷ ഇടപെടലിനെ തുടര്‍ന്നാണെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു.ജോജി എബ്രഹാം ചക്കുകുളത്ത്, ജസ്റ്റിന്‍ സഖറിയാസ് കാഞ്ഞിരത്തുങ്കല്‍ എന്നിവര്‍ കര്‍ഷക അവാര്‍ഡും,ഭവാനി അയ്യപ്പന്‍ മൂലേപ്പറമ്പില്‍ കര്‍ഷകത്തൊഴിലാളി അവാര്‍ഡും മന്ത്രി റോഷി അഗസ്റ്റ്യനില്‍ നിന്നും ഏറ്റുവാങ്ങി. പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ ജോസ് കെ മാണി എം.പി വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 2017, 2021 വര്‍ഷങ്ങളില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ യുവ കര്‍ഷക അവാര്‍ഡ് നേടിയ മാത്തുക്കുട്ടി ടോമിനെ പുരസ്‌കാരം നല്‍കി ആദരിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ തോമസ് പീറ്റര്‍, മുന്‍ പിഎസ്‌സി മെമ്പര്‍മാരായ പ്രൊഫ. ലോപ്പസ് മാത്യു, വി.റ്റി തോമസ്,വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, കാഞ്ഞിരപ്പള്ളി ബാങ്ക് പ്രസിഡണ്ട് സാജന്‍ തൊടുക, പാലാ അര്‍ബ്ബന്‍ ബാങ്ക് പ്രസിഡണ്ട് സി.പി ചന്ദ്രന്‍ നായര്‍ , കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം.എസ് ശശിധരന്‍ നായര്‍, ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ ബെറ്റി ഷാജു, മുന്‍ പ്രസിഡണ്ട് കെ.പി ജോസഫ് ,സെക്രട്ടറി ജോപ്രസാദ് കുളിരാനി എന്നിവര്‍ പ്രസംഗിച്ചു.





0 Comments