Breaking...

9/recent/ticker-posts

Header Ads Widget

മികച്ച പച്ചത്തുരുത്തിനുള്ള പുരസ്‌കാരം കാവാലിപ്പുഴ മുളന്തുരുത്തിന്



ജില്ലയിലെ മികച്ച പച്ചത്തുരുത്തിനുള്ള   പുരസ്‌കാരം കിടങ്ങൂര്‍ പഞ്ചായത്തിലെ കാവാലിപ്പുഴ മുളന്തുരുത്തിന് ലഭിച്ചു. തിരുവനന്തപുരം ടാഗോര്‍ ടീയേറ്ററില്‍ നടന്ന ചടങ്ങില്‍ പദ്ധതി നിര്‍വ്വഹണ വിലയിരുത്തല്‍ നിരീക്ഷണവകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍ ഐ എ എസില്‍ നിന്നും കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് അഡ്വ.ഇ എം ബിനു അവര്‍ഡ് എറ്റുവാങ്ങി. മുളന്തുരുത്ത് വിഭാഗത്തില്‍ മികച്ച അവതരണത്തിനും അനുമോദനം ലഭിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീനാ മാളിയേക്കല്‍, മെമ്പര്‍മാരായ ഹേമ രാജു, സുനി അശോകന്‍, പഞ്ചായത്ത് സെക്രട്ടറി രാജീവ് എസ് കെ, അരുണ്‍ മോഹന്‍, അനീഷ് തുടങ്ങിവര്‍ പങ്കെടുത്തു. 2023 ലാണ് മീനിച്ചിലാറിന്റെ തീരത്ത് പഞ്ചായത്തിലെ 4,5,7,9 വാര്‍ഡുകളില്‍ ലാത്തി മുളകള്‍ നട്ടത്. 

സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്നും ലഭിച്ച രണ്ടായിരത്തോളം ലാത്തി മുളകളാണ് തൊഴിലുറപ്പ് വിഭാഗത്തിന്റെയും, ഹരിതകേരള മിഷന്റെയും സഹകരണത്തോടെ കാവിലിപ്പുഴയോരത്ത് നട്ടത്. ബ്ലോക്ക് പഞ്ചായത്ത് വൈസി പ്രസിഡന്റ് അശോക് കുമാര്‍ പൂതമനയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പദ്ധതിയുടെ നടത്തിപ്പിലൂടെ ആയിരത്തി അറുനൂറോളം തൊഴില്‍ ദിനങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിച്ചു. ലാത്തി മുളകള്‍ പടര്‍ന്ന് പന്തലിച്ചതോടെ മറ്റ് ജീവജാലങ്ങള്‍ക്ക് ആവസ വ്യവസ്ഥ സൃഷ്ടിക്കാനും കഴിഞ്ഞു. മീനിച്ചിലാറിന്റെ തീരത്ത് മാലിന്യം നിറഞ്ഞ സ്ഥലം വൃത്തിയാക്കി  മിനി പാര്‍ക്കും പഞ്ചായത്ത് നിര്‍മ്മിച്ചിട്ടുണ്ട്.

Post a Comment

0 Comments