ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഏറ്റുമാനൂര്‍ ലോക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ സെമിനാര്‍, റാലി, സ്‌കൂളിലെ പുതിയ റെയിഞ്ചര്‍ റോവര്‍ യൂണിറ്റുകളുടെ ഉദ്ഘാടനം എന്നിവ നടന്നു. ലഹരിവിരുദ്ധ റാലി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി ഫ്‌ലാഗ്ഓഫ്ചെയ്തു. PTA പ്രസിഡന്റ് പി ബി സജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Adv. ഇ എം. ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌കൗട്ട് കമ്മീഷണര്‍ സിബി വി ജെ. മുഖ്യപ്രഭാഷണം നടത്തി . സ്‌കൗട്ട് ജില്ലാ സെക്രട്ടറി ജോബി ടി .യു , PTA വൈസ് പ്രസിഡന്റ് വിനു വി.സി, ഹെഡ്മാസ്റ്റര്‍ ബിജു കുമാര്‍ , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി, ജില്ലാ ട്രെയിനിങ് കമ്മീഷണര്‍ വിന്‍സ് ടോം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ADART കൗണ്‍സിലര്‍ മരിയ ആനി പോളിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സെമിനാറും നടത്തി.





0 Comments