Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്തില്‍ ഹരിത കര്‍മ്മസേനയ്ക്ക് പുതിയ വാഹനം



കിടങ്ങൂര്‍ പഞ്ചായത്തില്‍ ഹരിത കര്‍മ്മസേനയ്ക്ക് പുതിയ വാഹനം ലഭ്യമാക്കി. വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. എം ബിനു നിര്‍വ്വഹിച്ചു. പഞ്ചായത്ത് തനത് ഫണ്ട് 10 ലക്ഷം രൂപാ വകയിരുത്തിയാണ് പിക്ക്അപ് വാന്‍ വാങ്ങിയത്. പഞ്ചായത്തിലെ 15 വാര്‍ഡുകളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങളും ലെഗസി മാലിന്യങ്ങളും കുമ്മണ്ണൂരിലെ MCF-ല്‍ എത്തിയ്ക്കുന്നതിന് നിലവിലുള്ള E ഓട്ടോയ്ക്ക് പുറമെയാണ് പിക്കപ്പ് വാനും എത്തിയത്.  പഞ്ചായത്തിന്റെ ശുചീകരണ  പ്രവര്‍ത്തനങ്ങള്‍ ഇനി കൂടുതല്‍ വേഗത്തില്‍ നടക്കുമെന്ന് പ്രസിഡന്റ്  പറഞ്ഞു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍,  പഞ്ചായത്ത് സ്ഥിരം സമതി ചെയര്‍മാന്മാരായ പി.ജി സുരേഷ്, കെ.ജി വിജയന്‍, ദീപലത, മെംബര്‍ന്മാരായ ബോബി മാത്യു, തോമസ് മാളിയേക്കല്‍, സിബി സിബി, കുഞ്ഞുമോള്‍ റ്റോമി , ലൈസമ്മ ജോര്‍ജ്, മിനി ജെറോം, സുനി അശോകന്‍, സനില്‍ കുമാര്‍, രശ്മി രാജേഷ്, ഹേമ രാജു പഞ്ചായത്ത് സെക്രട്ടറി രാജീവ് എസ്.കെ,ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി ജിജി കെ. എസ് ഹരിത കര്‍മ്മസേന ഡ്രൈവര്‍ രതീഷ് വിജയന്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments