കേരള കര്‍ഷക യൂണിയന്‍ എം പാലാ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ജോസ് കെ മാണി MP ഉദ്ഘാടനം ചെയ്തു. പാലാ കോപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടന്ന സമ്മേളനത്തില്‍ കര്‍ഷക യൂണിയന്‍ എം പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് അപ്പച്ചന്‍ നെടുമ്പള്ളില്‍ അധ്യക്ഷനായിരുന്നു. അന്തരിച്ച കര്‍ഷക യൂണിയന്‍ എം നേതാക്കളായ ജോസഫ് മാണി മാണിക്കൊമ്പില്‍, എം.ടി ജോസഫ് എട്ടിയില്‍, അപ്പച്ചന്‍ പ്ലാശനാല്‍, തോമസ് കവിയില്‍, എം.എ ജോസ് മണക്കാട്ട്മറ്റം എന്നിവരെ അനുസ്മരിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ടോം അനുസ്മരണ പ്രസംഗം നടത്തി.
പാലാ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട രാമകൃഷ്ണന്‍ പി.എന്‍ (കടനാട്), ടി.സി മാത്യു കളരിക്കല്‍ (കരൂര്‍), സെബാസ്റ്റ്യന്‍ ജോര്‍ജ് മീനച്ചില്‍, ബെന്നി കോതമ്പനാനി (രാമപുരം) എന്നിവരെ ആദരിച്ചു. കര്‍ഷക സെമിനാറില്‍ റിട്ട. അഗ്രികള്‍ച്ചര്‍ ഓഫീസര്‍. സി.കെ ഹരിഹരന്‍ ക്ലാസ് നയിച്ചു. കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി..കര്‍ഷക യൂണിയന്‍ എം സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ഡാന്റ്റീസ് കൂനാനിക്കല്‍, കര്‍ഷക യൂണിയന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ജോസഫ് കുന്നത്ത് പുരയിടം,കേരള കോണ്‍ഗ്രസ്എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്,പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, കര്‍ഷക യൂണിയന്‍ എം കോട്ടയം ജില്ലാ പ്രസിഡണ്ട് ജോസ് തോമസ് നിലപ്പനക്കൊല്ലി, പാലാ കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, കേരള കോണ്‍ഗ്രസ് എം പാലാ മണ്ഡലം പ്രസിഡണ്ട് ബിജു പാലുപടവന്‍, കര്‍ഷക യൂണിയന്‍ എം സംസ്ഥാന ട്രഷറര്‍ ജോയ് നടയില്‍, ജില്ലാ സെക്രട്ടറിമാരായ ടോമി ഇടയോടിയില്‍, മോന്‍സ് കുമ്പളന്താനം, കെടിയുസി എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോസ്‌കുട്ടി പൂവേലില്‍, യൂണിയന്‍ എം മണ്ഡലം പ്രസിഡണ്ടുമാരായ ഷാജി കൊല്ലിത്തടം, പ്രദീപ്, ഔസേപ്പറമ്പില്‍, അവരാച്ചന്‍ കോക്കാട്ട്, ബെന്നി കോതമ്പനാനി. ജോസ് തോമസ് ചെമ്പകശ്ശേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ ഭാസ്‌കരന്‍ നായര്‍ സ്വാഗതവും നിയോജകമണ്ഡലം സെക്രട്ടറി ടോമി മാത്യു തകിടിയേല്‍ കൃതജ്ഞതയും പറഞ്ഞു.





0 Comments