കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്നായിരുന്നു വേറിട്ട ഓണാഘോഷം. ഏറ്റുമാനൂര്‍ വൃന്ദാവന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ഓണാഘോഷം സംസ്ഥാന ട്രഷറര്‍ മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എന്‍ പ്രതീക്ഷ, ജില്ലാ സെക്രട്ടറി കെ. കെ ഫിലിപ്കുട്ടി,ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് വേണുഗോപാലന്‍ നായര്‍ സംസ്ഥാന കമ്മിറ്റി അംഗം അന്‍സാരി പത്തനാട്, യൂണിറ്റ് സെക്രട്ടറി ബോബി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കമ്മറ്റി അംഗങ്ങളായ മനോജ് കുമാര്‍, രാംകുമാര്‍, ബിജോയ്, മൃദുല്‍രാജ്, ഫെലിക്‌സ് മനയത്ത്, റോജന്‍, ജയശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.


.jpg)


0 Comments