Breaking...

9/recent/ticker-posts

Header Ads Widget

ശാസ്താംകോട്ട ചാലക്കുന്നത്ത് ക്ഷേത്രത്തില്‍ ദശാവതാര ചന്ദനച്ചാര്‍ത്ത് തിങ്കളാഴ്ച ആരംഭിക്കും.



കിടങ്ങൂര്‍ ശാസ്താംകോട്ട ചാലക്കുന്നത്ത് ക്ഷേത്രത്തില്‍ ദശാവതാര ചന്ദനച്ചാര്‍ത്ത് തിങ്കളാഴ്ച ആരംഭിക്കും. ഒക്ടോബര്‍ 2 വരെയാണ് ചന്ദനച്ചാര്‍ത്ത് നടക്കുന്നത്. പത്തു ദിവസങ്ങളിലായി ഭഗവാന്റെ പത്ത് അവതാരങ്ങളും പതിനൊന്നാം ദിവസം വിജയദശമി ദിനത്തില്‍ വിശ്വരൂപ ദര്‍ശനവുമാണ് മറയൂര്‍ ചന്ദനം കൊണ്ട് മുഴുക്കാപ്പ് ചാര്‍ത്തുന്നത്. 

മണക്കാട്ട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയാണ്. ചന്ദനമുഴുക്കാപ്പ് ചാര്‍ത്തുന്നത്. ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി കാവുങ്കല്‍ സിലേഷ് എന്നിവര്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. എല്ലാ ദിവസവും രാവിലെ നാരായണീയ പാരായണവും വൈകിട്ട് 6 ന് പ്രദക്ഷിണ ഭജനയും നടക്കും. വൈകിട്ട് 7 ന് പ്രഭാഷണവും തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.


Post a Comment

0 Comments