Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍-പാദുവ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാവുന്നു.



കിടങ്ങൂര്‍-പാദുവ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാവുന്നു. സ്വകാര്യ മൊബൈല്‍ കമ്പനി കേബിളിടുന്നതിനായി റോഡിന്റെ വശങ്ങള്‍ കുത്തിപ്പൊളിച്ചതാണ് റോഡിലൂടെയുള്ള യാത്ര ദുരിതമാകാന്‍ കാരണമായത്. മാന്താടിക്കവല മുതല്‍ പാദുവ വരെ മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് റോഡിന്റെ വശങ്ങള്‍ വെട്ടിപ്പൊളിച്ചത്. 

മാസങ്ങള്‍ക്ക് മുന്‍പാണ് സ്വകാര്യ കമ്പനി കേബിള്‍ ഇടുന്നതിനായി കുഴിയെടുത്തത്  ഭൂരിഭാഗം പ്രദേശങ്ങളിലും തൊഴിലാളികളെ ഉപയോഗിച്ച് റോഡരികിലെ ടാറിങ് ഉള്‍പ്പടെ വെട്ടിപ്പൊളിച്ചായിരുന്നു കാന തീര്‍ത്തത്. കുഴിയെടുത്ത് ആഴ്ചകള്‍ക്കു ശേഷം കേബിളുകളിട്ടെങ്കിലും കുഴികള്‍ പൂര്‍ണമായി മൂടിയിരുന്നില്ല. പിന്നീട് ഓടകള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ ആരംഭിച്ചുവെങ്കിലും  ഇത് വരെ പൂര്‍ത്തിയാക്കിയിട്ടില്ല. പലയിടത്തും ഓടയ്ക്ക് മുകളില്‍ ഇട്ട കോണ്‍ക്രീറ്റ് പലയിടത്തും റോഡിന്റെ വശത്ത് ഒരടി വരെ ഉയരത്തില്‍ കട്ടിങ്ങായി നില്‍ക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കോണ്‍ക്രീറ്റ് ഇട്ട് പോവുക മാത്രമാണ് ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു.റോഡ് വക്കില്‍ ഉയര്‍ന്നു നില്‍ക്കുന്ന കോണ്‍ക്രീറ്റ് കട്ടിങ് വലിയ അപകടഭീഷണിയാവുകയാണ്.മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ടയര്‍ കോണ്‍ക്രീറ്റ് കട്ടിങ്ങില്‍ ഇടിച്ച് പഞ്ചറാവാനും ഇരുചക്രവാഹനങ്ങള്‍ ഇതില്‍ കയറി അപകടത്തില്‍ പെടാനും സാധ്യത ഏറെയാണ്.  രണ്ട് വീടുകള്‍ക്ക് മുന്നില്‍ നീളത്തില്‍ തുറന്നിട്ട കോണ്‍ക്രീറ്റ് ചെയ്യാത്ത  ഓടയില്‍  വീണ് വീട്ടമ്മയ്ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു. കിടങ്ങൂര്‍ ശിവപുരം ക്ഷേത്രത്തിന് മുന്നിലെ  ബസ് സ്റ്റോപ്പിനു സമീപവും ഓട മൂടാതെ കിടക്കുകയാണ്. പലതവണ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്   പരാതി നല്‍കിയെങ്കിലും കേബിള്‍ കരാറുകാര്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറായിട്ടില്ല. റോഡരികില്‍ മുഴുവന്‍ മണ്ണും കല്ലും കിടക്കുന്നതു മൂലം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. മാസങ്ങളോളം വീടുകളുടെയും  വ്യാപാര സ്ഥാപനങ്ങളുടേയും മുന്നില്‍ അപകടാവസ്ഥയില്‍ ഓട തുറന്നിട്ടശേഷം പണികള്‍ പൂര്‍ത്തിയാക്കാതെ നാട്ടുകാരെ ദുരിതത്തിലാക്കിയ കരാറുകാരനെതിരെ ജനരോഷമുയരുകയാണ്. ഓടകളും കോണ്‍ക്രീറ്റിങ്ങും ഒഴിവാക്കി സുഗമായ ഗതാഗതത്തിന് നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ പ്രതിഷേധസമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.


Post a Comment

0 Comments