കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി കലാ കായിക മത്സരങ്ങള്‍ നടന്നു. അതലറ്റിക്‌സ് മത്സരങ്ങള്‍ കിടങ്ങൂര്‍ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടിലും, ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലും, ഷട്ടില്‍ ടൂര്‍ണ്ണമെന്റ് കിടങ്ങൂര്‍ JCI ഹാളിലും, വോളിബോള്‍ ടൂര്‍ണമെന്റ് ചേര്‍പ്പുങ്കല്‍ ഫ്രണ്ട്‌സ് ക്ലബ്ബ് കോര്‍ട്ടിലും നടന്നു.
കിടങ്ങൂര്‍ പഞ്ചായത്ത് ഹാളിലാണ് കലാമത്സരങ്ങള്‍ നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം ബിനു, വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍ മെംബര്‍മാരായ കെ.ജി വിജയന്‍, പഞ്ചായത്ത് ജീവനക്കാരായ ജോര്‍ജ് V A ,അനീഷ് രാജന്‍, അരുണ്‍ മോഹന്‍, രതീഷ് വിജയന്‍, സുഗന്ധി ചാള്‍സ്, യൂത്ത് കോര്‍ഡിനേറ്റര്‍ ശ്യാം , ലിന്‍സി ജോഷി എന്നിവര്‍ മത്സര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





0 Comments