Breaking...

9/recent/ticker-posts

Header Ads Widget

കിഴതടിയൂര്‍ അംഗനവാടിയില്‍ പോഷന്‍ മാ പദ്ധതിയുടെ ഉദ്ഘാടനം നടന്നു



പാലാ നഗരസഭ 6-ാം വാര്‍ഡില്‍ കിഴതടിയൂര്‍ അംഗനവാടിയില്‍ പോഷന്‍ മാ പദ്ധതിയുടെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ നിര്‍വഹിച്ചു. ടീച്ചര്‍മാരായ മോളി ലൂര്‍ദ് ,സാലി തോമസ്, കുട്ടികള്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പോഷന്‍ മാ പദ്ധതി പ്രകാരം ഉണ്ടാക്കിയ വിവിധ ഇനം ഭക്ഷണങ്ങള്‍ വിതരണം ചെയ്തു.

 പോഷകാഹാര സാക്ഷരത, ആരോഗ്യകരമായ ശീലങ്ങള്‍, എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ജന്‍ ആന്ദോളന്‍  എന്ന പദ്ധതിയുടെ ഭാഗമായി 2018 ല്‍ ആരംഭിച്ച പോഷന്‍ മാ സെപ്റ്റംബര്‍ മുതല്‍ ഒരു മാസക്കാലമാണ് ആഘോഷിക്കുന്നത്. 2018 മുതല്‍ ഇതുവരെ നടന്ന ഏഴ് പോഷന്‍ മാ, പോഷന്‍ പഖ്വാഡ പരിപാടികളിലൂടെ വിവിധ വിഷയങ്ങളില്‍ 130 കോടിയിലധികം പോഷകാഹാര കേന്ദ്രീകൃത സംവേദന ക്ഷമതാ പ്രവര്‍ത്തനങ്ങളാണ് നടന്നത്.


Post a Comment

0 Comments