Breaking...

9/recent/ticker-posts

Header Ads Widget

കെ. എം. മാണി അനുസ്മരണ പ്രഭാഷണവും മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് വിതരണവും



മീനച്ചില്‍ താലൂക്ക് സഹകരണ കാര്‍ഷിക വികസന ബാങ്കിന്റെ പ്രഥമ വൈസ് പ്രസിഡന്റും, മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ പേരില്‍ ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡുകളുടെ വിതരണം സെപ്റ്റംബര്‍ 26 ന് നടക്കും. താലൂക്കിലെ ഏറ്റവും മികച്ച കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളിക്കുമുള്ള  അവാര്‍ഡുകളാണ് വെള്ളിയാഴ്ച നാലുമണിക്ക് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വച്ച് വിതരണം ചെയ്യുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

കെ. എം. മാണി അനുസ്മരണ പ്രഭാഷണവും മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് വിതരണവും വ്യവസായ മന്ത്രി പി രാജീവ് നിര്‍വഹിക്കും. മികച്ച കര്‍ഷക തൊഴിലാളിക്കുള്ള അവാര്‍ഡ്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, അംഗങ്ങളുടെ മക്കളില്‍ നിന്നും പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയവര്‍ക്കുള്ള അവാര്‍ഡുകള്‍ ജോസ് കെ. മാണി എംപിയും വിതരണം ചെയ്യും. ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. കുടിശ്ശികയില്ലാത്ത വായ്പക്കാരില്‍ നിന്നുമുള്ള അപേക്ഷകരെയാണ് അവാര്‍ഡുകള്‍ക്ക് പരിഗണിച്ചത്. 2017, 2021 വര്‍ഷങ്ങളില്‍ സംസ്ഥാന ഗവണ്‍മെന്റില്‍ നിന്നും യുവകര്‍ഷക അവാര്‍ഡ് നേടിയ മാത്തുക്കുട്ടി ടോം സമ്മേളനത്തില്‍ വിശിഷ്ട അതിഥിയായി പങ്കെടുക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ തോമസ് പീറ്റര്‍, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി, മുന്‍ പി.എസ്.സി മെമ്പര്‍മാരായ പ്രൊഫ. ലോപ്പസ് മാത്യു. അഡ്വ വി.റ്റി തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, കാഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് സാജന്‍ തൊടുക, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് സി.പി ചന്ദ്രന്‍ നായര്‍, കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ് ശശിധരന്‍ നായര്‍, ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. ബെറ്റി ഷാജു, മുന്‍ പ്രസിഡന്റ് കെ.പി. ജോസഫ് കുന്നത്തുപുരയിടം, സെക്രട്ടറി ജോ പ്രസാദ് കുളിരാനി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.   വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബെറ്റി ഷാജു, മുന്‍ പ്രസിഡന്റ് കെ.പി ജോസഫ്, പെണ്ണമ്മ ജോസഫ്, ബെന്നി തെരുവത്ത്, ലതിക അജിത്ത്, ബാബു ടി.ജി, സെക്രട്ടറി ജോ പ്രസാദ് കുളിരാനി എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments