Breaking...

9/recent/ticker-posts

Header Ads Widget

അധ്യാപകരുടെ ഇഷ്ടവിദ്യാര്‍ത്ഥിയെ കണ്ണാടിയില്‍കണ്ട് വിദ്യാര്‍ത്ഥികള്‍



കൊച്ചുകൊട്ടാരം എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളിലെ മിടുക്കനും മിടുക്കിയും ആരാണെന്ന്  അധ്യാപകര്‍ കാണിച്ചു കൊടുത്തത് വിസ്മയവും  കൗതുകവുമുണര്‍ത്തി. തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിദ്യാര്‍ത്ഥി ആരാണെന്ന് അധ്യാപകര്‍ കുട്ടികളോട് ചോദിച്ചപ്പോള്‍ ആകാംക്ഷയോടെയാണ് ഓരോരുത്തരും പ്രതികരിച്ചത്. താനാണോ അതോ തന്റെ കൂട്ടുകാരനാണോ മികച്ച വിദ്യാര്‍ത്ഥി എന്ന് പലരും സംശയിച്ചു. ചിലര്‍ 'ഞാനാണ്' എന്ന് ആവേശത്തോടെ കൈകള്‍ ഉയര്‍ത്തി. ഒടുവില്‍ ചിത്രം കാണാന്‍ ആകാംക്ഷയോടെ നോക്കിയ കുട്ടികള്‍ കണ്ണാടിയിലൂടെ കണ്ടത് സ്വന്തം പ്രതിരൂപം.  
കണ്ണാടിയില്‍ സ്വന്തം മുഖം തെളിഞ്ഞപ്പോള്‍ ഓരോ കുട്ടിയുടെയും   മുഖത്ത് ജിജ്ഞാസയും സന്തോഷവും നാണവുമെല്ലാം മിന്നിമറഞ്ഞത് കൗതുകക്കാഴ്ചയായി . നിഷ്‌കളങ്കതയോടെ ചിത്രം കാണാന്‍ എത്തിനോക്കിയ കുട്ടികളുടെ മുഖത്ത് തെളിഞ്ഞ ഭാവങ്ങള്‍  അധ്യാപകരുടെയും മനസ് നിറച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിയോ മാനുവലും മറ്റ് അധ്യാപകരും ചേര്‍ന്നാണ് ഓരോ കുട്ടിയും തനതായ കഴിവുകളുള്ളവരാണെന്നും സ്വയം തിരിച്ചറിയാനുള്ള അവസരമൊരുക്കിയത്. കൊച്ചു കൊട്ടാരം സ്‌കൂളിലെ മിടുക്കന്‍മാരും മിടുക്കികളും സമൂഹ മാധ്യമങ്ങളിലും ശ്രദ്ധ നേടി.



Post a Comment

0 Comments