Breaking...

9/recent/ticker-posts

Header Ads Widget

കൊട്ടാരമറ്റം ബസ്സ്റ്റാന്റില്‍ രാത്രി കാലങ്ങളില്‍ ആവശ്യത്തിനു വെളിച്ചമില്ല



പാലാ കൊട്ടാരമറ്റം ബസ്സ്റ്റാന്റില്‍ രാത്രി കാലങ്ങളില്‍ ആവശ്യത്തിനു വെളിച്ചമില്ലാത്തത് ബസ് യാത്രക്കാരെ ദുരിതത്തിലാ ക്കുന്നു. വൈദ്യുതി വിളക്കുകള്‍ ഇല്ലാത്തതുമൂലം ബസ്റ്റാന്‍ഡ് ഇരുട്ടിലാകുന്നത് ബസ് കാത്തുനില്‍ക്കുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുകയാണ്. രാത്രി 8:30 ക്ക് ശേഷം മലബാര്‍ ഭാഗത്തേക്കുള്ള ബസ്സുകള്‍ സ്റ്റാന്‍ഡില്‍ എത്തുന്നുണ്ട്. നിരവധി യാത്രക്കാരാണ് ഇവിടെ ബസ് കാത്തുനില്‍ക്കുന്നത് . സന്ധ്യ കഴിഞ്ഞാല്‍ ബസ്റ്റാന്‍ഡ് ഇരുട്ടിലാകുന്നതോടെ 
ഇവിടത്തെ വ്യാപാരസ്ഥാപനങ്ങളിലെ ലൈറ്റുകള്‍ മാത്രമാണ്  യാത്രക്കാര്‍ക്ക് ആശ്രയമാകുന്നത്. 8 മണിയോടെ സ്റ്റാന്‍ഡിലെ ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളും അടയ്ക്കുന്നതോടെ ബസ്റ്റാന്‍ഡ് ഇരുട്ടിലാകും. 
സ്റ്റാന്‍ഡിനുള്ളില്‍ വെളിച്ചം ഇല്ലാത്തതുമൂലം അതിരാവിലെ ദീര്‍ഘദൂര ബസുകളില്‍ എത്തുന്ന യാത്രക്കാരും  ഏറെ വിഷമത്തിലാണ്. വെളിച്ചക്കുറവു മൂലം പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ടോയ്‌ലറ്റുകളിലേക്ക് പോകാനും  സാധിക്കാത്ത സ്ഥിതിയാണുള്ളത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഭീതിയോടെയാണ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്നത് .  തെരുവ് നായ്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യവും ഭീതി പരത്തുന്നു. എത്രയും വേഗം ബസ് സ്റ്റാന്‍ഡിലും പരിസരത്തു ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് സിഐടിയു മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് യേശുദാസ് വാവേലി ആവശ്യപ്പെട്ടു.


Post a Comment

0 Comments