Breaking...

9/recent/ticker-posts

Header Ads Widget

കോഴാ ഫാം ഫെസ്റ്റ് -'ഹരിതാരവം 2k25' സെപ്റ്റംബര്‍ 27 ശനിയാഴ്ച മുതല്‍ 30 വരെ



കാര്‍ഷിക വിജ്ഞാന-വിനോദ-വിപണന പ്രദര്‍ശനവും, സെമിനാറുകളുമായി കോഴാ ഫാം ഫെസ്റ്റ് -'ഹരിതാരവം 2k25'  സെപ്റ്റംബര്‍ 27 ശനിയാഴ്ച  മുതല്‍ 30 വരെ  നടക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 27 ശനിയാഴ്ച വൈകിട്ട് നാലിന്  വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷനായിരിക്കും. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. മുഖ്യപ്രഭാഷണം നടത്തും.

 കോഴായിലെ ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രം, പ്രാദേശിക കാര്‍ഷിക പരിശീലന കേന്ദ്രം, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് പരിപാടി. കാര്‍ഷികാനുബന്ധ പ്രദര്‍ശന സ്റ്റാളുകള്‍, നെല്ല്, തെങ്ങ്, പച്ചക്കറി കൃഷികളിലെ നൂതന വിഷയങ്ങളിലുള്ള സെമിനാറുകള്‍, ഭക്ഷ്യമേള, കലാസന്ധ്യ, നെല്‍കൃഷിയിലെ അനുഭവ പരിചയം, കുട്ടികര്‍ഷക സംഗമം, രുചിക്കൂട്ട് സംഗമം, ഫാം  തൊഴിലാളി ജീവനക്കാരുടെ സംഗമം, പെറ്റ് ഷോ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. നാലുദിവസവും കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പും സൗജന്യ മണ്ണ് പരിശോധനാ സൗകര്യവും ഉണ്ടായിരിക്കും കൃഷിവകുപ്പിന്റെ അഗ്രോ ക്ലിനിക് ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാകും. സാംസ്‌കാരിക ഘോഷയാത്ര, കലാസന്ധ്യ, സൗഹൃദ സദസുകള്‍, ഫണ്‍ ഗെയിംസ്, ലക്കി ഡ്രോ, സെല്‍ഫി പോയിന്റുകള്‍, കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ക്വിസ്, നാടന്‍ പാട്ട്, ഉപന്യാസ രചന, പെന്‍സില്‍ ഡ്രോയിങ്, മഡ് ഗെയിംസ്, തുടങ്ങിയവയും മേളയുടെ ഭാഗമായി നടക്കും.  കാര്‍ഷിക പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 27ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഹേമലത പ്രേം സാഗര്‍ നിര്‍വഹിക്കും. മൂന്ന് മണിയ്ക്ക് കുറവിലങ്ങാട് പള്ളിക്കവലയില്‍ നിന്ന് ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഹേമലത പ്രേം സാഗര്‍ ഫ്ളാഗ് ഓഫ് ചെയ്യും. സെപ്തംബര്‍ 28ന് ഫാം തൊഴിലാളി-ഫാം ഓഫീസര്‍ സംഗമം ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിക്കും. സെപ്തംബര്‍ 29ന്  ചേറ്റിലോട്ടം, മുതിര്‍ന്നവര്‍ക്കായുള്ള ചേറിലെ ഫുട്ബോള്‍ മത്സരം, കുട്ടികര്‍ഷക സംഗമം എന്നിവ നടക്കും.  സമാപന സമ്മേളനം സെപ്തംബര്‍ 30 വൈകിട്ട് നാലു മണിയ്ക്ക്  മന്ത്രി പി. പ്രസാദ്  ഉദ്ഘാടനം നിര്‍വഹിക്കും. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. മോന്‍സ് ജോസഫ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. കുറവിലങ്ങാട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിര്‍മ്മല ജിമ്മി, പി.എം മാത്യു കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.സി കുര്യന്‍ ,പി.എന്‍ രാമചന്ദ്രന്‍,പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിജോ ജോസ് ,കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.ജി റെജി, ഫാം സുപ്രണ്ട് ഹണി ലിസ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments