കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള മാറ്റൊലി പൊതുവിദ്യാഭ്യാസ പരിവര്‍ത്തന യാത്രക്ക് പാലായില്‍ സ്വീകരണം നല്‍കി. ജാഥ ക്യാപ്റ്റന്‍ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുള്‍ മജീദ്, മാനേജര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍, കോ ഓഡിനേറ്റര്‍ സംസ്ഥാന ട്രഷറര്‍ അനില്‍ വട്ടപ്പാറ തുടങ്ങിയവരാണ് യാത്രക്ക് നേതൃത്വം നല്‍കുന്നത് കുരിശുപള്ളി ജംഗ്ഷനില്‍ ജാഥയ്ക് സ്വീകരണം നല്‍കി .
മുനിസിപ്പല്‍ കോംപ്ലക്‌സ് ജംഗ്ഷനില്‍ നടന്ന സമ്മേളനം കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു . ജില്ല പ്രസിഡന്റ് ആര്‍. രാജേഷ് അദ്ധ്യക്ഷത വഹിച്ചു . മാണി സി കാപ്പന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ടോമി കല്ലാനി, വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ജോമി ജെയിംസ്, യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പ്രൊഫ. സതീശ് ചൊള്ളാനി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍. സുരേഷ്, മഞ്ജു ഡേവിഡ്, എം.വൈ രാജേഷ്, ജോണ്‍സ് കെ. ജോര്‍ജ്, വി. പ്രദീപ്കുമാര്‍, അന്നമ്മ ജോസഫ്, റെന്നി സെബാസ്റ്റ്യന്‍, ഷൈജു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു


.jpg)


0 Comments