Breaking...

9/recent/ticker-posts

Header Ads Widget

കൃപ റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും



ഏറ്റുമാനൂര്‍ കിഴക്കേനട കൃപ റെസിഡന്റ്‌സ്
 അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും  നടന്നു. ഏറ്റുമാനൂര്‍ ടൗണ്‍ എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ എസ്എച്ച്ഒ, എ.എസ്. അന്‍സല്‍ നിര്‍വഹിച്ചു. 

അസോസിയേഷന്‍ പ്രസിഡന്റ് ജി.പ്രശാന്ത് അധ്യക്ഷനായിരുന്നു.മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ രശ്മി ശ്യാം,സുരേഷ് വടക്കേടം, അസോസിയേഷന്‍ ഭാരവാഹികളായ വി.എസ്.ഹരികുമാര്‍, അനൂപ് രാമ പിഷാരടി, എ.ബി. ശ്രീകുമാര്‍, എം.ആര്‍ ബോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണപ്പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകള്‍ പാടിയും ഓണസദ്യ വിളമ്പിയും ആയിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്. പുരസ്‌കാര വിതരണം, കലാകായിക മത്സരങ്ങള്‍ എന്നിവയും കുടുംബ സംഗമത്തിന്റെയും ഓണാഘോഷത്തിന്റെയും ഭാഗമായി നടന്നു.


Post a Comment

0 Comments