KSRTC സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ഓടയിലേക്ക് ഇടിച്ചിറങ്ങി. എം.സി റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപം തിങ്കളാഴ്ച രാവിലെ 6.30 മണിയോടെയായിരുന്നു അപകടം. മഴയെ തുടര്‍ന്ന് റോഡില്‍ നിന്നും ബസ് നിയന്ത്രണം വിട്ട് തെന്നി മാറുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ നിന്നും പാലക്കാടിന് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഓടയുടെ സ്ലാബുകളില്‍ ബസ്സിന്റെ മുന്‍ചക്രം ഇടിച്ചിറങ്ങിയതുമൂലമാണ്
ബസ് മറിയാതെ നിന്നത്. ബസ്സിന്റെ മുന്‍വശത്ത് ടയര്‍ ഓടയിലേക്ക് പൂര്‍ണമായും ഇടിച്ചിറങ്ങി. അപകടത്തെ തുടര്‍ന്ന് ബസ് ഒരു വശത്തേക്ക് ചെരിഞ്ഞുവെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


.webp)


0 Comments