Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീ CDS 27-ാം വാര്‍ഷികാഘോഷ പരിപാടികള്‍ നടന്നു



സ്ത്രീ ശാക്തീകരണ രംഗത്ത് കേരളം നല്‍കിയ മഹത്തരവും ഭാവന പൂര്‍ണ്ണവുമായ സംഭാവനയാണ് കുടുംബശ്രീയെന്ന് ഫ്രാന്‍സിസ് ജോര്‍ജ് MP. സ്ത്രീകള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്നു നല്‍കാന്‍ കുടുംബശ്രീക്കു കഴിഞ്ഞതായും MP ഭരണങ്ങാനത്ത് കുടുംബശ്രീ CDS 27-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്. 
ഭരണങ്ങാനം സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി അധ്യക്ഷയായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. CDS ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രദീപ് സ്വാഗതമാശംസിച്ചു. CDS സെക്രട്ടറി രശ്മി മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നിന്നും പാരിഷ് ഹാളിലെക്ക് വര്‍ണാഭമായ റാലിയോടെയാണ് വാര്‍ഷികാഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.  വിവിധ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വനിതകള്‍  റാലിയില്‍ അണിനിരന്നു. റാലിയില്‍ മികവു പുലര്‍ത്തിയ ADSനും മികച്ച പെര്‍ഫോര്‍മര്‍ക്കും ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ പുരസ്‌കാരം നല്‍കി. മികച്ച അയല്‍ക്കൂട്ട ഗ്രൂപ്പിനെ ബ്ലോക് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോസ് ചെമ്പകശ്ശേരില്‍,  പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ ലിന്‍സി സണ്ണി, അനുമോള്‍ മാത്യു, പഞ്ചായത്തംഗങ്ങളായ ബിജു NM, സുധ ഷാജി, ലിസമ്മ സെബാസ്റ്റ്യന്‍, റെജി മാത്യു, ജോസുകുട്ടി അമ്പലമറ്റം ,രാഹുല്‍ ജി കൃഷ്ണന്‍ ,വിനോദ് വേരനാനി, പഞ്ചായത്ത് സെക്രട്ടറി റീന വര്‍ഗീസ്, CDS വൈസ് ചെയര്‍പേഴ്‌സണ്‍ അഞ്ജന  ജി. തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments