Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ വിശ്വകര്‍മ്മ - സംയുക്ത വേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.



കിടങ്ങൂര്‍ പഞ്ചായത്തിലെ വിശ്വകര്‍മ്മജരുടെ കൂട്ടായ്മയായ കിടങ്ങൂര്‍ വിശ്വകര്‍മ്മ - സംയുക്ത വേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വിശ്വകര്‍മ്മ സമൂഹത്തിന്റെ സാമൂഹിക ഉന്നതിയും വിശ്വകര്‍മ്മ സമുദായ സംഘടനകളുടെ ശാക്തീകരണവും ലക്ഷ്യമിട്ട് രൂപീകരിച്ച KVSV യുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വ്വഹിച്ചു. കിടങ്ങൂര്‍ LPB സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍  KVSV പ്രസിഡന്റ് VK സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. 

നാഷണല്‍ വിശ്വകര്‍മ്മ കോ ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ TD പ്രദീപ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെകട്ടറി എം.ആര്‍ ബാബുരാജ് സ്വാഗതമാശ്വസിച്ചു. തൊഴില്‍ മേഖലയിലും പഠനരംഗങ്ങളിലും മികവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ Em ബിനു, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, സ്ലോക് പഞ്ചായത്തംഗങ്ങളായ അശോക് കുമാര്‍ പൂതമന, പ്രൊഫ മേഴ്‌സി ജോണ്‍, പഞ്ചായത്തംഗങ്ങളായ പി.ജി സുരേഷ്, സനല്‍കുമാര്‍ പെരുമ്പള്ളില്‍, KV SV ഭാരവാഹികളായ പ്രശാന്ത് PB ,ശിവദാസന്‍ PK , വിശ്വംഭരന്‍ വൈക്കത്തുശേരില്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.


Post a Comment

0 Comments