Breaking...

9/recent/ticker-posts

Header Ads Widget

ളാലം അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് തുടക്കമായി.



പാലാ ളാലം അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് തുടക്കമായി.  ഇടച്ചോറ്റി സരസ്വതി ദേവി ക്ഷേത്രം കാര്യദര്‍ശി സരസ്വതി തീര്‍ത്ഥപാദ സ്വാമികള്‍ നവരാത്രി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 


ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പുത്തൂര്‍ പരമേശ്വരന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. കണ്‍വീനര്‍ അഡ്വ.രാജേഷ് പല്ലാട്ട്, ക്ഷേത്രം ഭാരവാഹികളായ ശ്രീകുമാര്‍ കളരിക്കല്‍, എന്‍.കെ.ശിവന്‍കുട്ടി, നാരായണന്‍കുട്ടി അരുണ്‍ നിവാസ്, സബ് ഗ്രൂപ്പ് ഓഫീസര്‍ പ്രത്യുഷ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കാര്‍ത്തിക് ആര്‍ ശ്രീഭദ്രയുടെ സംഗീത സദസ് നടന്നു. നവരാത്രി മണ്ഡപത്തില്‍ ചൊവ്വാഴ്ച വൈകിട്ട്  വിനോദ് സൗപര്‍ണികയുടെ സോപാന സംഗീതം, ഇടനാട് ഗുരുപാദം തിരുവാതിര സംഘത്തിന്റെ തിരുവാതിരകളി എന്നിവ നടക്കും.

Post a Comment

0 Comments