Breaking...

9/recent/ticker-posts

Header Ads Widget

യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം.



പാലായില്‍ ളാലം തോട്ടില്‍ യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം.  ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാന്‍ എത്തിയ പത്തനംതിട്ട ഇടകത്തി കീഴുകണ്ടത്തില്‍ ജിത്തു റോബിയെയാണ് ആണ് 19-ാം തീയതി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചെത്തിമറ്റം സ്വദേശിയായ യുവാവ് പോലീസ് നിരീക്ഷണത്തിലാണ്. ജിത്തുവിന് ഒപ്പം ഉണ്ടായിരുന്നെന്ന്  കരുതുന്ന ചിലരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ് .  കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറയുന്നു.  ളാലം തോട്ടില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് പിന്‍വശത്തായിട്ടാണ് മൃതദേഹം കണ്ടത് . 
വെള്ളത്തില്‍ പൊങ്ങിക്കിടന്ന ജീര്‍ണ്ണാ വസ്ഥയിലുള്ള മൃതദേഹം ഇഞ്ചപടര്‍പ്പില്‍ കുടുങ്ങിയ നിലയിലായിരുന്നു.  ഇദ്ദേഹത്തിന്റെ ബൈക്ക് പാലാ ബിവറേജസ് ഷോപ്പിന്റെ പിന്നില്‍ തോടിന്റെ തീരത്തുനിന്ന് കണ്ടെടുത്തു. ഇവിടെ ബൈക്ക് നിര്‍ത്തിയ ശേഷം ജിത്തു റോബി ആരുടെ കൂടെയാണ് ളാലം തോടിന്റെ തീരത്തേയ്ക്ക് പോയതെന്നാണ് അന്വേഷിക്കുന്നത്.  തോട്ടിന്റെ തീരത്ത് ഇരുന്ന് ജിത്തു ചിലര്‍ക്കൊപ്പം മദ്യപിച്ചിരുന്നെന്ന് പോലീസ് പറയുന്നു. ജിത്തു വെള്ളത്തില്‍ വീണതില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ക്ക് പങ്കുണ്ടോ  എന്നാണ്  പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.


Post a Comment

0 Comments