Breaking...

9/recent/ticker-posts

Header Ads Widget

നീരാക്കല്‍ ലാറ്റക്‌സ് കമ്പനിക്കെതിരെ രണ്ടാംഘട്ട സമരം.



മുട്ടുചിറയിലെ  നീരാക്കല്‍ ലാറ്റക്‌സ് കമ്പനിക്കെതിരെ ജനകീയ കോടതിയുടെ നിരോധന ഉത്തരവ് പതിച്ച് പരിസ്ഥിതി സംരക്ഷണ സമിതിയുടെ രണ്ടാംഘട്ട സമരം. കമ്പനിയുടെ പ്രവര്‍ത്തനം മൂലം പ്രദേശവാസികള്‍  ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി ആരോപിച്ചാണ് കമ്പനിയ്ക്ക് എതിരെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട സമരം നടത്തിയത്. സമിതി പ്രവര്‍ത്തകര്‍ ഫാക്ടറി വളഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. ഫാക്ടറിയുടെ പ്രവര്‍ത്തനം നിരോധിച്ചതായി ജനകീയ ഉത്തരവ് ഇവര്‍ ഫാക്ടറി മതിലില്‍ പതിച്ചു.   ഉത്തരവ് ലംഘിച്ചാല്‍  നിയമലംഘനത്തിന് ഗുരുതരമായ നടപടികള്‍ക്ക് വിധേയമാകുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മണ്ണും ജലവും മലിനെപ്പെടുത്തി ജനജീവിതം അസാധ്യമാക്കുന്ന സാഹചര്യം അടിയന്തരമായി അവസാനിപ്പിക്കേണ്ടതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍ നീലകണ്ഠന്‍ പറഞ്ഞു. പഞ്ചായത്തിന്റെയും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെയും അനുമതി പോലുമില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറി വ്യാജ രേഖകള്‍ ചമച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ജനങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളിക്കുകയാണെന്നും ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും സി. ആര്‍.നീലകണ്ഠന്‍ പറഞ്ഞു.  
വിവിധ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗവും നടത്തി. സമരസമിതി നേതാക്കളായ സിറിയക് വര്‍ഗീസ്, അഡ്വക്കേറ്റ് അശ്വതി റോയ്, സവിത ശശികുമാര്‍, വിന്‍സണ്‍ ചിറയില്‍, അഡ്വക്കേറ്റ് റോയ് ജോര്‍ജ്, ബിജി പോള്‍ കലയന്താനം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിന്‍സി,  ലിസമ്മ ഷാജു  തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളും കൈക്കുഞ്ഞുങ്ങളും നൂറുകണക്കിന് ആളുകള്‍ പ്രതിഷേധം മാര്‍ച്ചില്‍ ഫാക്ടറി വളയല്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.


Post a Comment

0 Comments