Breaking...

9/recent/ticker-posts

Header Ads Widget

ഐപ്‌സോ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക സമാധാന ദിനാചരണം



ഐപ്‌സോ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക സമാധാന ദിനാചരണം നടത്തി. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 


പാലസ്തീനില്‍ കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കുന്ന കിരാതമായ യുദ്ധം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐപ്‌സോ സംസ്ഥാന കമ്മിറ്റി അംഗം അനിയന്‍ മാത്യു അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അഡ്വ. കെ.ആര്‍ ശ്രീനിവാസന്‍, സംസ്ഥാന സെക്രട്ടറി ബൈജു വലത്ത്, ബി ശശികുമാര്‍, പി.കെ ആനന്ദക്കുട്ടന്‍, ടി.സി ബിനോയ്, ബി ആനന്ദക്കുട്ടന്‍, ആര്‍ അര്‍ജ്ജുനന്‍ പിള്ള, കെ ഗോപാലകൃഷ്ണന്‍, സി.കെ ശാന്ത, അഡ്വ. ജിതേഷ് ജെ ബാബു, കെ.എസ് സജീവ്, അഡ്വ ജോസ് ചെങ്ങഴത്ത്, സുനില്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments