Breaking...

9/recent/ticker-posts

Header Ads Widget

മന്യ ട്രെന്‍ഡ്‌സ് വേള്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു



മന്യ ട്രെന്‍ഡ്‌സ് വേള്‍ഡ് കുറിച്ചിത്താനം ശ്രീധരി ജംഗ്ഷനിലെ സൂര്യ ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. സാമവേദ പണ്ഡിതനും ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിയുമായ ഡോ തോട്ടം ശിവകരന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. ടെലിവിഷന്‍ ആര്‍ട്ടിസ്റ്റും നര്‍ത്തകിയുമായ മാന്‍വി സുരേന്ദ്രന്‍ മന്യ ട്രന്‍ഡ്‌സ് വേള്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മോന്‍സ് ജോസഫ് MLA ഓണ്‍ലൈനില്‍ ആശംസാ സന്ദേശം നല്‍കി. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മാനുവല്‍ , പഞ്ചായത്തംഗങ്ങളായ ജോസഫ് ജോസഫ് , എം എന്‍ സന്തോഷ്‌കുമാര്‍, BJP കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം ഷൈജു പി മാത്യു, ജയ്‌സണ്‍ കൊല്ലപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. കുറിച്ചിത്താനം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോണി എബ്രഹാം തറപ്പില്‍ ആദ്യവില്പന നിര്‍വഹിച്ചു. ആനന്ദ് G നായര്‍ ആദ്യവില്പന സ്വീകരിച്ചു. സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് മാന്‍വി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ലേഡീസ് ആന്റ് ജന്റ്‌സ് കളക്ഷന്‍സ് , ഗിഫ്റ്റ് ഐറ്റംസ്, ഫാന്‍സി ഐറ്റംസ്,  സ്റ്റേഷനറി എന്നിവയുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് മന്യ ട്രെന്‍ഡ്‌സ് വേള്‍ഡില്‍ലഭ്യമാവുന്നത്.



Post a Comment

0 Comments