മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വേള്‍ഡ് പേഷ്യന്റ് സേഫ്റ്റി ദിനാചരണം നടത്തി. സി.ഇ.ഒ. റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ അധ്യക്ഷത വഹിച്ചു. പീഡിയാട്രീഷനും കണ്‍സള്‍ട്ടന്റ് ഇന്‍ മെഡിക്കല്‍ ലോയുമായ റവ.ഡോ.ജോര്‍ജ് എഫ്.മൂലയില്‍ ഉദ്ഘാടനം ചെയ്തു. ഡോ.പൗളിന്‍ ബാബു, ചീഫ് നഴ്‌സിംഗ് ഓഫിസര്‍ ലഫ്.കേണല്‍ മജല്ല മാത്യു, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ മാനേജര്‍ കുട്ടിയമ്മ ജോസഫ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ഡോ.ഗോപിനാഥ് എം, സേഫ്റ്റി ഓഫിസര്‍ കെ.ആര്‍.ഷാജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. പേഷ്യന്റ് സേഫ്റ്റിയുമായി ബന്ധപ്പെട്ട ബെസ്റ്റ് പ്രാക്ടീസസ് പുരസ്‌കാരങ്ങള്‍ ഒ.പി.വിഭാഗത്തില്‍ ഓങ്കോളജി ഡേ കെയറും, ഐ.പി വിഭാഗത്തില്‍ പി.ഐ.സി.യുവും കരസ്ഥമാക്കി. പാനല്‍ ചര്‍ച്ചയില്‍ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പങ്കെടുത്തു. ഡോ.ലക്ഷ്മി പണിക്കര്‍ മോഡറേറ്ററായി.





0 Comments