Breaking...

9/recent/ticker-posts

Header Ads Widget

ആയുര്‍വേദ ദിനാചരണവും ആരോഗ്യകരമായ ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും



മരങ്ങാട്ടുപിള്ളി ഗവ: ആയുര്‍വേദ ആശുപത്രിയില്‍ ആയുര്‍വേദ ദിനാചരണവും ആരോഗ്യകരമായ ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷാ രാജു അധ്യക്ഷയായിരുന്നു. 

ബ്ലോക്ക് പഞ്ചായത്തംഗം ജോണ്‍സണ്‍ പുളിക്കീല്‍ പഞ്ചായത്തംഗങ്ങളായ തുളസീദാസ് , പ്രസീദ സജീവ്, സാബു അഗസ്റ്റ്യന്‍, ലിസി ജോയ്, സലിമോള്‍ ബെന്നി, ലിസി ജോര്‍ജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. തുഷാര മാത്തുക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേകം തയ്യറാക്കിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനവും നടന്നു. യോഗ പ്രദര്‍ശനവും നടന്നു. ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് , മെഡിക്കല്‍ ക്യാമ്പ്, ക്വിസ് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


Post a Comment

0 Comments