ലോക ഹൃദയ ദിനാഘോഷങ്ങളുടെ ഭാഗമായി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പൊതുജനങ്ങള്‍ക്കു വേണ്ടി ഹൃദയത്തെക്കുറിച്ച് ചോദിക്കാം എന്ന വിഷയത്തില്‍ ചര്‍ച്ചയും ലൈവ് ഫോണ്‍ ഇന്‍ പ്രോഗ്രാമും നടത്തി. ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ചും ആധുനിക ഹൃദയ ചികിത്സകളെകുറിച്ചും വിദഗ്ധ ഡോക്ടര്‍മാര്‍ മറുപടി നല്‍കി.
കാര്‍ഡിയാക് സയന്‍സസ് വിഭാഗം മേധാവി ഡോ.രാംദാസ് നായിക് എച്ച്, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ പ്രഫ.ഡോ.രാജു ജോര്‍ജ്, ഡോ.ജെയിംസ് തോമസ്, ഡോ ബിബി ചാക്കോ ഒളരി, ഡോ.രാജീവ് എബ്രഹാം, കാര്‍ഡിയാക് തൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം മേധാവി ഡോ.കൃഷ്ണന്‍.സി എന്നിവര്‍ ചര്‍ച്ചയ്ക്കും പൊതുജനങ്ങളുടെ സംശയങ്ങള്‍ക്കും മറുപടി നല്‍കി. കാര്‍ഡിയാക് അനസ്‌ത്യേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.നിതീഷ് പി.എന്‍. ചര്‍ച്ചയ്ക്കും മോഡറേറ്ററായി.
0 Comments