Breaking...

9/recent/ticker-posts

Header Ads Widget

കാന്‍ ഹെല്‍പ്പ് - കാന്‍സറിനെതിരെ ഒരുമിച്ച് പദ്ധതിക്ക് തുടക്കമായി.



മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ  നേതൃത്വത്തില്‍ കാന്‍ ഹെല്‍പ്പ് - കാന്‍സറിനെതിരെ ഒരുമിച്ച്  പദ്ധതിക്ക്  തുടക്കമായി. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാന്‍സറിനെതിരെ പോരാടാന്‍ ബോധവല്‍ക്കരണമാണ് ഏറ്റവും പ്രധാന മാര്‍ഗ്ഗമെന്ന്  മന്ത്രി പറഞ്ഞു. കൃത്യമായ ബോധവല്‍ക്കരണവും മുന്‍കൂട്ടിയുള്ള പരിശോധനയും എവര്‍ക്കും ഉറപ്പിക്കാന്‍ മാര്‍ സ്ലീവാ മെഡിസിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്നും മന്ത്രി പറഞ്ഞു.

 മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികളും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും   സംഘടിപ്പിക്കുമെന്ന്  അദ്ദേഹം പറഞ്ഞു  ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെന്‍സണ്‍ പദ്ധതി അവതരിപ്പിച്ചു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ.ടോമി ആനിക്കുഴിക്കാട്ടില്‍, മാര്‍ സ്ലീവാ മെഡിസിറ്റി ഓപ്പറേഷന്‍സ് , ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ് വിഭാഗം ഡയറക്ടര്‍ റവ.ഫാ.ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ഇടുക്കി രൂപത മാതൃവേദി സെക്രട്ടറി ആഗ്‌നസ് ബേബി എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്കായി സ്തനനാര്‍ബുദത്തെ കുറിച്ചു ബോധവല്‍ക്കരണ പരിപാടികളും സ്‌ക്രിനീംഗ് പരിശോധനകളും നടത്തി . കൂടാതെ വായിലെ കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍ എന്നിവയുടെ പരിശോധനയുംനടത്തി.


Post a Comment

0 Comments