ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് അന്തീനാട് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനും കരൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും മരുന്ന് വിതരണവും സംഘടിപ്പിച്ചു. അന്തീനാട് അംഗന്‍വാടി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം അഞ്ചാം വാര്‍ഡ് മെമ്പര്‍ സ്മിതാ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ആറാം വാര്‍ഡ് മെമ്പര്‍ ലിസമ്മ ടോമി അധ്യക്ഷത വഹിച്ചു. വള്ളിച്ചിറ ഗവണ്‍മെന്റ് ആയുര്‍വേദ ഹോസ്പിറ്റലിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ എന്‍ ജെ ജിന്‍സി ബോധവല്‍ക്കരണ ക്ലാസ് നടത്തി. ക്യാമ്പില്‍ ശൈത്യകാല രോഗങ്ങളുടെ പരിശോധന, രക്ത പരിശോധന, മെഡിക്കല്‍ ക്യാമ്പ് , യോഗപ്രദര്‍ശനം എന്നിവയും ഉണ്ടായിരുന്നു റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് വരാച്ചേരി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം പി രാമകൃഷ്ണന്‍ നായര്‍, സജീവ് മൈക്കിള്‍, റോയി ഫ്രാന്‍സിസ്, ഷാജി വട്ടക്കുന്നേല്‍, ഡോക്ടര്‍ കെ പി ജി നായര്‍, സി ആര്‍ കുട്ടി , ശാന്ത ഗോപിനാഥന്‍ നായര്‍, സുമ അന്തര്‍ജ്ജനം തുടങ്ങിയവര്‍നേതൃത്വംനല്‍കി.
0 Comments