പാലാ മീനച്ചില്‍ സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നിലേക്ക് വാഹനങ്ങളെത്തുന്നതിന് തടസ്സമുണ്ടെന്ന വാര്‍ത്ത ശരിയല്ലെന്ന് മീനച്ചില്‍ തഹസില്‍ദാര്‍ ലിറ്റിമോള്‍ തോമസ് പറഞ്ഞു. നിയമലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങള്‍ ഓഫീസിനു സമീപത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഓഫീസിലേക്കുള്ള വാഹനങ്ങള്‍ക്ക് തടസ്സമുണ്ടായിട്ടില്ല.
പിടിച്ചെടുത്ത വാഹനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിനാലാണ് ഇവിടെ പാര്‍ക്കു ചെയ്യുന്നത്. ഒഴിഞ്ഞു കിടക്കുന്ന റവന്യൂ ഭൂമിയിലൂടെ വാട്ടര്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്നതുകൊണ്ട് വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. തുരുമ്പെടുത്ത് കിടക്കുന്ന വാഹനം അവിടെ നിന്നും നീക്കണമെങ്കില്‍ ഒട്ടേറെ നിയമനടപടികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട് . നിലവില്‍ രജിസ്ട്രാര്‍ ഓഫീസിലേക്ക് വാഹനങ്ങള്‍ എത്തുന്നതിന് തടസ്സമില്ലെന്നും
തഹസീല്‍ദാര്‍ പറഞ്ഞു.
0 Comments