ശബരിമലയുടെ വികസനം എന്ന ലക്ഷ്യത്തോടെയാണ് ശബരിമല സംഗമം സംഘടിപ്പിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ പി.എസ് പ്രശാന്ത്. സ്വാര്‍ത്ഥ താല്പര്യമില്ലാതെ വികസനം മാത്രം ലക്ഷ്യമിടുന്നുവെന്ന് ഉത്തമ ബോധ്യമുള്ള കൊണ്ടാണ് ശബരിമല സംഗമത്തിന് NSS ഉം SNDP യോഗവും അടക്കമുള്ള സംഘടനകള്‍ പിന്തുണ നല്‍കിയതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. മീനച്ചില്‍ താലൂക്ക് NSS യൂണിയന്‍ സംഘടിപ്പിച്ച ആദ്ധ്യാത്മിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ PS പ്രശാന്ത്.





0 Comments