Breaking...

9/recent/ticker-posts

Header Ads Widget

ചേറ്റിലോട്ട മത്സരവും മഡ് ഫുട്‌ബോള്‍ മത്സരവും സംഘടിപ്പിച്ചു



കൃഷിവകുപ്പും ജില്ലാപഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കോഴാ ഫാം ഫെസ്റ്റ് ഹരിതാരവത്തിന്റെ ഭാഗമായി കോഴായില്‍  ചേറ്റിലോട്ട മത്സരവും മഡ് ഫുട്‌ബോള്‍ മത്സരവും  സംഘടിപ്പിച്ചു. മഡ് ഫുട്‌ബോളും ചേറ്റിലോട്ടവും കാണികളില്‍ ആവേശം നിറച്ചു. ചെളി നിറഞ്ഞ വയലില്‍ ജൂനിയര്‍ താരങ്ങളുടെ മത്സരം ആവേശം പകര്‍ന്നു. കാര്‍ഷിക മേഖലയിലെ പുത്തന്‍ അറിവുകള്‍ ഇളം തലമുറയ്ക്ക് കൂടി  പകര്‍ന്നു നല്‍കുവാന്‍ കഴിയുന്ന വിധത്തിലാണ് കോഴാ ഫാം ഫെസ്റ്റില്‍ കുട്ടിക്കര്‍ഷക സംഗമവും  വിവിധമത്സരങ്ങളും സംഘടിപ്പിച്ചത് യുവതലമുറയ്ക്ക് കൃഷിയില്‍ ആഭിമുഖ്യം വളര്‍ത്താന്‍ കഴിയുന്ന വിധത്തിലാണ്  മത്സരങ്ങള്‍ ഒരുക്കിയത് എല്‍.പി,യു.പി,ഹൈസ് സ്‌ക്കൂള്‍ വിഭാഗം കുട്ടികള്‍ക്കായാണ്‌ചേറ്റിലോട്ട മത്സരം സംഘടിപ്പിച്ചത്. മുതിര്‍ന്നവര്‍ക്കായി മഡ് ഫുട് ബോള്‍ മത്സരവും നടന്നു. മത്സരങ്ങള്‍ ആസ്വദിക്കാനും പ്രോത്സാഹനം നല്‍കാനും  നിരവധിയാളുകളെത്തി.



Post a Comment

0 Comments