Breaking...

9/recent/ticker-posts

Header Ads Widget

നടയ്ക്കാംകുന്ന് ശ്രീഭഗവതി ക്ഷേത്രത്തില്‍ നവാഹയജ്ഞം



കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ശ്രീഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ദേവീഭാഗവത നവാഹയജ്ഞത്തിന് ഭക്തജനങ്ങളുടെ തിരക്കേറി. നവാഹയജ്ഞത്തിന്റെ മൂന്നാം ദിവസം സത്യവ്രത കഥ, സുദര്‍ശന ചരിതം, നവരാത്രി പൂജാവിധി തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു. യജ്ഞാചാര്യന്‍ പൈങ്ങോട്ട് ശ്രീജിത് നമ്പൂതിരി പ്രഭാഷണം നടത്തി. പുളിക്കാപ്പറമ്പ് ഹരികൃഷ്ണന്‍ നമ്പൂതിരി, തിരുവില്വാമല ശിവരാമന്‍ എന്നിവര്‍ സഹആചാര്യന്മാരാണ്. നവാഹയജ്ഞം ഒക്ടോബര്‍ 1 ന് സമാപിക്കും.



Post a Comment

0 Comments