Breaking...

9/recent/ticker-posts

Header Ads Widget

ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഗ്രന്ഥം എഴുന്നള്ളിപ്പും സംഗീതാരാധനയും



നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഗ്രന്ഥം എഴുന്നള്ളിപ്പും സംഗീതാരാധനയും അടക്കമുള്ള  പരിപാടികള്‍ നടന്നു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദുര്‍ഗാഷ്ടമി ദിനത്തില്‍ ചൊവ്വാഴ്ച രാവിലെ സരസ്വതി മണ്ഡപത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. 8:30ന് സംഗീത സദസ്സ്, വൈകിട്ട് ചാലക്കുടി എം.എസ് മണിയുടെ വയലിന്‍ സോളോ എന്നിവയും  നടന്നു. 


മഹാനവമി ദിനമായ ബുധനാഴ്ച രാവിലെ 7 ന് സരസ്വതി മണ്ഡപത്തില്‍ പൂജയും, 8:30ന് അരവിന്ദവേലി അച്യുതന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ സാരസ്വത സമൂഹ അര്‍ച്ചനയും നടക്കും. വൈകിട്ട് ഭരതനാട്യം , ഏറ്റുമാനൂര്‍ ശ്രീകാന്തും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി. എന്നിവയും നടക്കും. വിജയദശമി ദിനമായ ഒക്ടോബര്‍ രണ്ടിന് രാവിലെ 7.30ന് പൂജ എടുപ്പ്, തുടര്‍ന്ന് വിദ്യാരംഭ ചടങ്ങുകള്‍ക്ക് പ്രൊഫസര്‍ പി.എസ് ശങ്കരന്‍ നായര്‍,മുഖ്യകാര്‍മ്മികത്വം വഹിക്കും. കര്‍ണാട്ടിക് സംഗീതജ്ഞ മാതംഗി  സത്യമൂര്‍ത്തി, ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഹേമന്ത് കുമാര്‍ തുടങ്ങിയവര്‍ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കും. ചൂരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗ്രന്ഥം എഴുന്നള്ളിപ്പ് മേല്‍ശാന്തി പി. നീലകണ്ഠന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്നു. പി.കൃഷ്ണന്‍ നമ്പൂതിരി, ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

Post a Comment

0 Comments