കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന്റെ ഭാഗമായി പുതിയ ബസുകള്‍ എത്തി. നിവിലുള്ള ബസുകളുടെ ഡിസൈനില്‍ നിന്ന് വേറിട്ട ബോഡി ശൈലിയിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്ന ബസ്സുകള്‍ ഒരുക്കിയിട്ടുള്ളത്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് എന്നീ രണ്ട് വിഭാഗങ്ങളിലേക്കുള്ള ബസ്സുകളാണ് എത്തിയിരിക്കുന്നത്. പുതിയ ബസുകള്‍ എത്തിയതിന്റെ ഭാഗമായി പാലാ ഡിപ്പോയ്ക്ക് രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ അനുവദിച്ചു. പുതുതായി അനുവദിച്ച ഫാസ്റ്റ് പാസഞ്ചുകളുടെ ഫ്‌ലാഗ് ഓഫ് പാലാ ഡിപ്പോയില്‍ നടന്നു. തിരുവമ്പാടി, ആനക്കട്ടി എന്നീ റൂട്ടുകളിലാണ് പുതിയ ബസ്സുകള്‍ ഓടുന്നത്.
ബസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു . ചടങ്ങില്‍ എ റ്റി ഒ അശോക് കുമാര്‍, പീറ്റര്‍ പന്തലാനി, നഗരസഭാംഗം ജിമ്മി ജോസഫ് , പ്രശാന്ത് പാല, റോയി നാടുകാണി , ഇ.സി വള്ളിച്ചിറ, സുനില്‍ കൊല്ലപ്പള്ളി, എംപി കൃഷ്ണന്‍ നായര്‍, ksrtc ഉദ്യോഗസ്ഥരായ ജോസഫ് , ദീപ , കെഎസ്ആര്‍ടിസിയുടെ വിവിധ യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ ബസ്സില്‍ സിസിടിവി, മൊബൈല്‍ ചാര്‍ജിങ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പാലായില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവമ്പാടി ബസും രാത്രി 9 മണിക്ക് ആനക്കട്ടി ബസ്സും പുറപ്പെടും.


.webp)


0 Comments