Breaking...

9/recent/ticker-posts

Header Ads Widget

ഭരണസമിതി ഉത്തരവാദികളല്ലെന്ന് ഞീഴൂര്‍ പഞ്ചായത്ത് അധികൃതര്‍



ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, തകര്‍ന്നു വീണ സംഭവത്തില്‍ ഗ്രാമപഞ്ചയത്ത് ഭരണസമിതി ഉത്തരവാദികളല്ലെന്ന് പഞ്ചായത്ത് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എംഎല്‍എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ മുടക്കി നവീകരിച്ചതില്‍ സംഭവിച്ച നിര്‍മ്മാണ അപാകതകള്‍ക്കും തകര്‍ച്ചയ്ക്കും ഗ്രാമപഞ്ചായത്ത് ഭരണസമിതി ഉത്തരവാദികളല്ല. എല്‍ എസ് ജി ഡി എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തിയ  നിര്‍മ്മാണങ്ങള്‍ തകര്‍ന്നു വീണ സംഭവത്തെ രാഷ്ട്രീയമായി കണ്ടു വിമര്‍ശിക്കുന്നത് ശരിയല്ലെന്നും പഞ്ചായത്ത് പ്രസിഡണ്ടും അംഗങ്ങളും പറഞ്ഞു. നിര്‍മ്മാണ അപാകതമൂലം ഉണ്ടായിരിക്കുന്ന അപകടത്തിനും നാശനഷ്ടങ്ങള്‍ക്കും കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വകുപ്പ് മന്ത്രിയോടും സ്ഥലം എംഎല്‍എ മോന്‍സ് ജോസഫ് ജില്ലാ കളക്ടര്‍ , എല്‍ എസ് ജി ജോയിന്റ് ഡയറക്ടര്‍ എന്നിവരോടും ആവശ്യപ്പെട്ടതായും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. 
നിര്‍മ്മാണ കരാറുകാരന് ബില്ലു മാറി നല്‍കിയിട്ടില്ലെന്നും നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടിയും നിര്‍മ്മാണ മേല്‍നോട്ടവും എല്ലാം നടത്തിയത് ജില്ലാ ബ്ലോക്ക് എന്‍ജിനീയറിങ് വിഭാഗം ആണെന്നും ഈ വിഷയത്തില്‍ ബിജെപിയും യുഡിഎഫും നടത്തുന്ന കുപ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇവര്‍ പറഞ്ഞു. നിയമവിധേയമല്ലാത്ത ഒരു നടപടികളും തീരുമാനങ്ങളും ഒരു വിഷയത്തിലും ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിട്ടില്ലന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല ദിലീപ്, വൈസ് പ്രസിഡണ്ട് കെ പി ദേവദാസ്, പഞ്ചായത്ത് അംഗങ്ങളായ തോമസ് പനക്കല്‍, ജോമോന്‍ മറ്റം, പി ആര്‍ സുഷമ തുടങ്ങിയവര്‍ പങ്കെടുത്തു


Post a Comment

0 Comments