Breaking...

9/recent/ticker-posts

Header Ads Widget

പ്രൊഫ.എന്‍.എം. ജോസഫിന്റെ 3-ാം ചരമവാര്‍ഷികാചരണം നടന്നു



മുന്‍ മന്ത്രിയും ജനതാദള്‍ (എസ്) മുന്‍  സംസ്ഥാന പ്രസിഡന്റുമായിരുന്ന പ്രൊഫ.എന്‍.എം. ജോസഫിന്റെ 3-ാം ചരമവാര്‍ഷികാചരണം നടന്നു. ജനതാദള്‍ (എസ് ) പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം നഗരസഭ അധ്യക്ഷന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍. എം. ജോസഫിന്റെ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം മറ്റ് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. നി.മണ്ഡലം. പ്രസിഡന്റ് മാത്യു മാത്യു അധ്യക്ഷത വഹിച്ചു. 
ജില്ലാ പ്രസിഡന്റ് എം.ടി. കുര്യന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്.രമേഷ് ബാബു, ജില്ലാ വൈസ് പ്രസിഡന്റ് ഡോ.തോമസ് സി. കാപ്പന്‍, ടോമി ഈപ്പന്‍ അഞ്ചേരി, അനീഷ് ജോസഫ്, കെ.കെ.രാജു, എസ്. വിപിന്‍. സേവ്യര്‍ അറയ്ക്കല്‍, വിശാഖ് ചന്ദ്രന്‍, പി.വി. സിറിയക്,ശബരീനാഥ് ബാബു, ബോസി വെട്ടുകാട്ടില്‍, കെ.സി. മുരളീധരന്‍, ലക്ഷ്മി രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. അരുണാപുരം സെന്റ് തോമസ് പള്ളിയിലെ എന്‍.എം. ജോസഫിന്റെ കബറിടത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.


Post a Comment

0 Comments