കിടങ്ങൂര്‍ NSS ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ ജീവിതോത്സവം - 2025 കര്‍മ്മ പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനം നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.ജി. സുരേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ PTA പ്രസിഡന്റ് പി.ബി സജി അദ്ധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ ബിന്ദു പി സ്വാഗതമാശംസിച്ചു. കര്‍മ്മ പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ച് NSS പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആശ മോള്‍ എം.കെ സംസാരിച്ചു.





0 Comments