കുറിച്ചിത്താനം ശ്രീരാമവിലാസം NSS കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. SKV HSS മുന്‍ പ്രിന്‍സിപ്പല്‍ MS ഗിരീശന്‍ നായര്‍ ഓണാ ഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് MK രാജന്‍ ഓണസന്ദേശം നല്‍കി. കരയോഗം സെകട്ടറി അനില്‍ പണിക്കര്‍ , ഗോപിനാഥന്‍ നായര്‍ , VP കൃഷ്ണന്‍കുട്ടിനായര്‍ വനിതാസമാജം പ്രസിഡന്റ് ശ്രീരേഖ പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണപ്പൂക്കളമിട്ടാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടത്. തിരുവാതിരകളി , ഓണപ്പാട്ട് ,കവിതാലാപനം എന്നിവയും നടന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങളും നടന്നു. വിഭവ സമൃദ്ധമായ ഓണസ്സദ്യയും ആഘോഷങ്ങളോടനുബന്ധിച്ച് നടന്നു.
0 Comments