കുമ്മണ്ണൂര്‍ NSS കരയോഗത്തിന്റെ പുതിയ മന്ദിര ഉദ്ഘാടനം മീനച്ചില്‍ താലൂക്ക് NSS യൂണിയന്‍ ചെയര്‍മാന്‍ മനോജ് B നായര്‍ നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് D ജയറാം അധ്യക്ഷനായിരുന്നു. കരയോഗം സെക്രട്ടറി സുധീര്‍ S നായര്‍ സ്വാഗതമാശംസിച്ചു.
പുതിയ മന്ദിരത്തിന്റെ ഡിസൈനര്‍ രമേശ് നായരെ ആദരിച്ചു. NSS പ്രതിനിധി സഭാംഗം ഡോ. B വേണുഗോപാല്‍, കുമ്മണ്ണൂര്‍ മേഖലാ കണ്‍വീനര്‍ N ഗിരീഷ്‌കുമാര്‍, കിടങ്ങൂര്‍ മേഖലാ കണ്‍വീനര്‍ PG സുരേഷ്, മീനച്ചില്‍ NSS യൂണിയന്‍ സെക്രട്ടറി MS രതീഷ്‌കുമാര്‍, താലൂക്ക് വനിതാ സമാജം പ്രസിഡന്റ് സന്ധ്യാ Bനായര്‍, കുമ്മണ്ണൂര്‍ വനിതാ സമാജം പ്രസിഡന്റ് ശോഭനാ ശിവപ്രസാദ്, നിര്‍മ്മാണ കമ്മറ്റി ജോയിന്റ് സെക്രട്ടറി PB സജി തുടങ്ങിയവര്‍പ്രസംഗിച്ചു.
0 Comments