അന്തീനാട് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. മാന്തോട്ടത്തില്‍ ബില്‍ഡിംഗ് സില്‍ പൂക്കളമൊരുക്കി ആരംഭിച്ച ആഘോഷ പരിപാടികള്‍ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ARWA വൈസ് പ്രസിഡന്റ് Ak രാമനാഥപിള്ള സ്വാഗതമാശംസിച്ചു. പ്രസിഡന്റ്. ജോര്‍ജ് v T അധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ സ്മിത ഗോപാലകൃഷ്ണന്‍ ലിസമ്മ ടോമി റോയി ഫ്രാന്‍സീസ് സജീവ് മൈക്കിള്‍ ഷാജി വട്ടക്കുന്നേല്‍ ശാന്താ ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. സുമംഗലി അന്തര്‍ജനവും സംഘവും തിരുവാതിരകളി അവതരിപ്പിച്ചു. ഓണപ്പാട്ട് മത്സരവും നടന്നു. വിവിധമത്സരങ്ങളില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. വിഭവസമുദ്ധമായ ഓണസദ്യയും തുടര്‍ന്ന് കലാകായിക മത്സരങ്ങളും നടന്നു.
0 Comments