Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്തില്‍ ഓണ സമൃദ്ധി കര്‍ഷകച്ചന്ത



കിടങ്ങൂര്‍ പഞ്ചായത്തില്‍ ഓണ സമൃദ്ധി കര്‍ഷകച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ EM ബിനു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍ അധ്യക്ഷയായിരുന്നു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സിന്‍സി മാത്യു സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അശോക് കുമാര്‍ പൂതമന, പ്രൊഫ. മേഴ്‌സി ജോണ്‍, പഞ്ചായത്തംഗങ്ങളായ സിബി സിബി, തോമസ് മാളിയേക്കല്‍ ,സുരേഷ് പി ജി., കൃഷി അസിസ്റ്റന്റുമാരായ രഞ്ജിത് G ,ജയലക്ഷ്മി പ്രകാശ്, സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് നെച്ചിക്കാട്ടില്‍, ADC അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കര്‍ഷകരില്‍ നിന്നും പത്തു മുതല്‍ 20 ശതമാനം വരെ അധികവില നല്‍കി വാങ്ങുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ പൊതുവിപണിയേക്കാള്‍ 30 ശതമാനം വിലക്കുറവിലാണ് കര്‍ഷകച്ചന്തയില്‍ നിന്നും ലഭിക്കുന്നത്. സെപ്റ്റംബര്‍ 4 വരെ കര്‍ഷകച്ചന്ത പ്രവര്‍ത്തിക്കും.



Post a Comment

0 Comments