പുന്നത്തുറ കക്കയം ശ്രീ കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഞായറാഴ്ച സമാപിക്കും. മുഖ്യ യജ്ഞാചാര്യന്‍ തിരുനക്കര മധുസൂദന വാര്യരുടെയും സഹ ആചാര്യന്മാരായ സുരേഷ് കൊടുങ്ങൂര്‍ അജിത് ശര്‍മ പിറവം എന്നിവരുടെയും കാര്‍മികത്വത്തിലാണ് സപ്താഹ യജ്ഞം നടക്കുന്നത്. മനസ്സ് ഈശ്വരനില്‍ എത്തുമ്പോള്‍ ജീര്‍ണ്ണത വിട്ടകന്ന് മനുഷ്യനില്‍ ശാന്തിയും സമാധാനവും നിറയും എന്ന സന്ദേശവുമായാണ് സപ്താഹയജ്ഞം നടക്കുന്നത്. സപ്താഹ യജ്ഞത്തോടനുബന്ധിച്ച്. വെള്ളിയാഴ്ച വൈകിട്ട് ആറിന് രുഗ്മിണി സ്വയംവര പാരായണം സ്വയം വര ഘോഷയാത്ര എന്നിവയും നടന്നു. ഘോഷയാത്രയിലും ദീപാരാധനയിലും നിരവധി ഭക്തര്‍ പങ്കെടുത്തു. ശനിയാഴ്ച കുചേലവൃത്തം പാരായണം ചെയ്യും. വൈകിട്ട് ഏഴിന് സര്‍വൈശ്വര്യ പൂജ നടക്കും. ഏഴാം ദിവസമായ ഞായറാഴ്ച യജ്ഞ സമാപനത്തോടനുബന്ധിച്ച് രാവിലെ പത്തിന് അവഭൃഥസ്‌നാനം ക്ഷേത്രക്കടവില്‍ നടക്കും. തുടര്‍ന്ന് 12ന് ഭാഗവത സമര്‍പ്പണവും ഒന്നിന് മഹാപ്രസാദ ഊട്ടും നടക്കും.





0 Comments