ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ PAID ന്റെയും വനിതാ വിങ്ങിന്റെയും നേതൃത്വത്തില്‍ ശില്പശാലയും മോട്ടിവേഷന്‍ ക്ലാസും സെപ്റ്റംബര്‍ 19 -ന് ഏറ്റുമാനൂര്‍ സാന്‍ജോസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ വളരെയധികം മനോവിഷമം അനുഭവിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും രക്ഷിതാക്കളുടെ സംഘടനാ നേതാക്കള്‍ പറഞ്ഞു.കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി വളരെ കുറവായതിനാല്‍ എന്നും മരുന്നും ആശുപത്രിയുമായി കഴിയേണ്ടി വരുമ്പോള്‍ അമ്മമാര്‍ക്ക് ചെറിയ ജോലിക്ക് പോലും പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഉള്ളത്. 18 വയസ്സ് കഴിഞ്ഞ കുട്ടികള്‍ക്ക് കാര്യമായ പരിഗണനയും ലഭിക്കുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. സമ്മേളനം PAID സംസ്ഥാന ചെയര്‍മാന്‍ ഫാദര്‍ റോയി വടക്കേല്‍ ഉദ്ഘാടനം ചെയ്യും. പെയ്ഡ് ജില്ലാ പ്രസിഡന്റ് മുരളി വേങ്ങത്ത് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ.എം. ജോര്‍ജ് ,വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് റിജി തുളസീധരന്‍ എന്നിവര്‍ ക്ലാസ്സ് നയിക്കും. മേഴ്‌സി എബ്രഹാം, ജെന്നി തോമസ്, സിസ്റ്റര്‍ അനുപമ എന്നിവര്‍ പ്രസംഗിക്കും. ഫാദര്‍ റോയി കണ്ണഞ്ചിറ മോട്ടിവേഷന്‍ ക്ലാസ് നയിക്കും.ടോമി ജോസഫ്, ടോണി വര്‍ഗീസ്, വി.എന്‍ മനോജ് കുമാര്‍, എം.സി അജിമോള്‍, ടോണി ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുരളി വേങ്ങത്ത്, മേഴ്‌സി എബ്രഹാം, ജെന്നി തോമസ്, സിസ്റ്റര്‍ അനുപമ,ടോമി ജോസഫ് എന്നിവര്‍പങ്കെടുത്തു.





0 Comments