Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളജില്‍ മെഗാ രക്തദാന ക്യാമ്പ് നടന്നു.



പാലാ അല്‍ഫോന്‍സാ കോളജില്‍ മെഗാ രക്തദാന ക്യാമ്പ് നടന്നു. കോളജിലെ എന്‍.എസ്.എസ്, എന്‍.സി.സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറത്തിന്റെയും  ലയണ്‍സ് ക്ലബ്ബിന്റെയും ഫെഡറല്‍ ബാങ്കിന്റെയും സഹകരണത്തോടെയാണ്  ക്യാമ്പ് നടത്തിയത്. 

മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ രക്തദാനക്യാമ്പ് ഉദ്ഘാടനം ചെയ്തു.  കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു അദ്ധ്യക്ഷയായിരുന്നു. ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ അനുഗ്രഹ പ്രഭാഷണവും ലയണ്‍സ് ക്ലബ് ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം മുഖ്യ പ്രഭാഷണവും നടത്തി.  പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വിനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്‍കി. ഫെഡറല്‍ ബാങ്ക് റീജണല്‍ ഹെഡ് രാജേഷ് ജോര്‍ജ് ജേക്കബ്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് മനേഷ് ജോസ് കല്ലറയ്ക്കല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. റോസ്‌മേരി ഫിലിപ്പ്, പാലാ ബ്ലഡ് ഫോറം ഡയറക്ടര്‍ അരുണ്‍ പോള്‍, ഡോക്ടര്‍  മാമച്ചന്‍, സിസ്റ്റര്‍ ബിന്‍സി വിഷ്ണു, എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറി ശ്വേബ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. അറുപതോളം പെണ്‍കുട്ടികള്‍ രക്തദാനം നടത്തി.


Post a Comment

0 Comments