Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഗവ: ആയുര്‍വേദ ആശുപത്രിയില്‍ ദേശീയ ആയുര്‍വേദ ദിനാചരണ പരിപാടികള്‍



പാലാ ഗവ: ആയുര്‍വേദ  ആശുപത്രിയില്‍ പത്താമത് ദേശീയ ആയുര്‍വേദ ദിനാചരണ പരിപാടികള്‍ നഗരസഭാധ്യക്ഷന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷാജു വി തുരുത്തന്‍ അധ്യക്ഷനായിരുന്നു. 

ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രോഷ്‌നി സി. വിഷയാവതരണം നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ലിസിക്കുട്ടി മാത്യു ആശംസ സന്ദേശം നല്‍കി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ സ്വാഗതവും, ഡോ. ഹീര സാബു കൃതജ്ഞതയും പറഞ്ഞു. യോഗ പ്രദര്‍ശനം ആയുര്‍വേദ ഔഷധ പ്രദര്‍ശനം എന്നിവയും നടന്നു. ആയുര്‍വേദ ദിനാചരണ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 26  വരെ ബോധവത്കരണ ക്ലാസുകള്‍, ക്വിസ് മത്സരം, മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയ പരിപാടികളും നടക്കും.


Post a Comment

0 Comments